കാഞ്ഞിരമറ്റം: ഗ്രാമീണ വായനശാലയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രോജക്ട് ഗുരുസംഗമത്തിന്റെ ഭാഗമായി നടത്തിയ മെഡിക്കല്‍ ക്യാമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അരുണിമ ധനേഷ് മുഖ്യപ്രഭാഷണം നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം. സോമി, ഡിഎംഒ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എന്‍. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. വായനശാല പ്രസിഡന്റ് എസ്.ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ദിലീപ്കുമാര് സ്വാഗതവും എം.എന്‍. രാമചന്ദ്രന് നന്ദിയും പറഞ്ഞു.