തൊടുപുഴ: തൊടുപുഴ ദീനദയ സേവാട്രസ്റ്റിന്റെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ ഏപ്രില്‍ രണ്ടിനു രാവിലെ 9.30 മുതല്‍ മൗര്യ ഗാര്ഡന് ഓഡിറ്റോറിയത്തില്‍ നടക്കും. കാന്‍സര്‍ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരന് സെമിനാര്‍ നയിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യോഗത്തില്‍ ചെയര്മാന് പി.എന്‍.എസ്. പിള്ള അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി കെ.ബി. വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചു ബ്രസ്റ്റ് കാന്‍സര്‍ സ്ക്രീനീംഗ് പ്രോഗ്രാം നടത്തും. ഓഡിറ്റോറിയത്തില്‍ രാവിലെ ഏഴുമുതല്‍ തൊടുപുഴ യുടേക് കെയര്‍ മെഡിക്കല്‍ ലാബിന്റെ ആഭിമുഖ്യത്തില്‍ വിവിധ മെഡിക്കല്‍ ടെസ്റ്റുകള്‍ സൗജന്യ നിരക്കില്‍ നടത്തും. അന്നേദിവസം വൈകുന്നേരം നാലിനു സുഹൃദ്സംഗമം നടത്തും. പത്രസമ്മേളനത്തില്‍ പി.ജി.ഹരിദാസ്, കെ. പി. വേണുഗോപാല്‍, എസ്. പത്മഭൂഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.