+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കട്ടപ്പനയിൽ ന​ഗ​ര​വി​ക​സ​ന​ത്തി​നും ടൂ​റി​സ​ത്തി​നും മു​ൻ​ഗ​ണ​ന

ക​ട്ട​പ്പ​ന: ന​ഗ​ര​വി​ക​സ​ന​ത്തി​നും ടൂ​റി​സം മേ​ഖ​ല​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടാ​മ​ത്തെ ബ​ജ​റ്റ്. 393961500 രൂ​പ വ​ര​വും 377921500 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ
കട്ടപ്പനയിൽ ന​ഗ​ര​വി​ക​സ​ന​ത്തി​നും  ടൂ​റി​സ​ത്തി​നും മു​ൻ​ഗ​ണ​ന
ക​ട്ട​പ്പ​ന: ന​ഗ​ര​വി​ക​സ​ന​ത്തി​നും ടൂ​റി​സം മേ​ഖ​ല​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടാ​മ​ത്തെ ബ​ജ​റ്റ്. 393961500 രൂ​പ വ​ര​വും 377921500 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ന​ഗ​ര​സൗ​ന്ദ​ര്യ വ​ത്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഒ​രു​കോ​ടി രൂ​പ​യും ക​ല്യാ​ണ​ത്ത​ണ്ടി​ലെ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നാ​യി മൂ​ന്നു​കോ​ടി രൂ​പ​യും വ​ക​കൊ​ള്ളി​ച്ചു.
ക​ട്ട​പ്പ​ന​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 90 ല​ക്ഷം രൂ​പ​യും കൊ​ച്ചു​തോ​വാ​ള ഹെ​ൽ​ത്ത് സ​ബ് സെ​ന്‍റ​റി​ന് കെ​ട്ടി​ട​വും ക​മ്യൂ​ണി​റ്റി ഹാ​ളും നി​ർ​മി​ക്കാ​ൻ 10 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചു.
ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യ്ക്ക് പ​രി​ഹാ​രം​കാ​ണാ​ൻ മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് സി​സ്റ്റ​ത്തി​നാ​യി 50 ല​ക്ഷം രൂ​പ ടോ​ക്ക​ണാ​യി അ​നു​വ​ദി​ച്ചു. മ​ഴ​ക്കാ​ല​ത്ത് ടൗ​ണി​ലെ മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന ഇ​ടു​ക്കി​ക്ക​വ​ല ബൈ​പാ​സ് റോ​ഡി​ലും കു​ന്ത​ളം​പാ​റ ജം​ഗ്ഷ​നി​ലും ഡ്ര​യി​നേ​ജ് സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് നി​ർ​മി​ക്കാ​നാ​യി 80 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. മ​ഴ​ക്കാ​ല​ത്തി​നു​മു​ൻ​പ് ന​ഗ​ര​ത്തി​ലെ ഓ​ട​ക​ൾ ശു​ചീ​ക​രി​ക്കാ​നാ​യി നാ​ലു​ല​ക്ഷം രൂ​പ​യും മു​നി​സി​പ്പ​ൽ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​നു സ്ഥ​ല​മെ​ടു​ക്കാ​ൻ 50 ല​ക്ഷം രൂ​പ​യും മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് 25 ല​ക്ഷം രൂ​പ​യും മാ​റ്റി​വ​ച്ചു.
ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി 2.5 കോ​ടി രൂ​പ വ​ക​കൊ​ള്ളി​ച്ചു. മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​യി 40 ല​ക്ഷം രൂ​പ​യും ഇ​ൻ​സി​നേ​റ്റ​ർ വാ​ങ്ങാ​ൻ 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. ആ​ധു​നി​ക ന​ഗ​ര​സ​ഭാ മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കാ​ൻ 40 ല​ക്ഷം രൂ​പ​യും നാ​ഷ​ണ​ൽ അ​ർ​ബ​ൻ ഉ​പ​ജീ​വ​ന മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 50 ല​ക്ഷം രൂ​പ​യും മാ​റ്റി​വ​ച്ചു.
ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ സോ​ളാ​ർ പാ​ന​ലിം​ഗി​ന് 50 ല​ക്ഷം രൂ​പ​യും വ​ഴി​വി​ള​ക്കു​ക​ൾ എ​ൽ​ഇ​ഡി ആ​ക്കു​ന്ന​തി​ന് 30 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി 4,50,000 രൂ​പ​യും വ​ക​യി​രു​ത്തി. ന​ഗ​ര​ക​വാ​ട​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​യി 10 ല​ക്ഷം രൂ​പ​യും വി.​ടി. സെ​ബാ​സ്റ്റ്യ​ൻ മെ​മ്മോ​റി​യ​ൽ മു​നി​സി​പ്പ​ൽ പാ​ർ​ക്ക് നി​ർ​മി​ക്കാ​നാ​യി 50 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ക്കും.
ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ ക​ട്ട​പ്പ​ന​യാ​ർ സം​ര​ക്ഷി​ക്കാ​നും മാ​ലി​ന്യ മു​ക്ത​മാ​ക്കാ​നും തു​ട​ർ സം​ര​ക്ഷ​ണ​ത്തി​നു​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. ന​ഗ​ര​സ​ഭ സ്വാ​പ് ഷോ​പ്പി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നും കെ​ട്ടി​ട​നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​നു​മാ​യി 15 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. വ​ർ​ക്കിം​ഗ് വു​മ​ണ്‍​സ്/​ബാ​ച്ചി​ലേ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യും പൊ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തെ ന​ഗ​ര​സ​ഭാ വ​ക സ്ഥ​ല​ത്ത് പു​തി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നാ​യി 25 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.
വ​നി​താ സൗ​ഹൃ​ദ ടോ​യ്‌ലറ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഒ​ൻ​പ​തു ല​ക്ഷ​വും കി​ണ​റു​ക​ളു​ടെ​യും കു​ഴ​ൽ കി​ണ​റു​ക​ളു​ടെ​യും റീ ​ചാ​ർ​ജിം​ഗി​നാ​യി 20 ല​ക്ഷ​വും ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി 10 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ സ്കൂ​ൾ, വാ​ഴ​വ​ര ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ എ​ന്നി​വ​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​നി​ർ​മി​ക്കാ​ൻ ആ​റു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
ജൈ​വ പ​ച്ച​ക്ക​റി​ക​ളു​ടെ ഉ​ൽ​പാ​ദ​ന​വും വി​തര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മോ​ഡ​ൽ പോ​ളി​ഹൗ​സ് ആ​ൻ​ഡ് വി​ല്ലേ​ജ് മാ​ർ​ക്ക​റ്റ് പ​ദ്ധ​തി​ക്കാ​യി 30 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​ളം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.