കാസർഗോഡ്: മുട്ടത്തൊടി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നായന്മാർമൂല പെരുന്പള റോഡിൽ തുരുത്തി ഹൗസിലെ ടി.ഷാഫി(45)യാണ് അറസ്റ്റിലായത്. മുട്ടത്തൊടി ബാങ്കിന്റെ നായന്മാർമൂല ശാഖയിൽ നിന്നും പത്തരലക്ഷം രൂപയും വിദ്യാനഗർ സായാഹ്ന ശാഖയിൽ നിന്ന് 2.8 ലക്ഷം രൂപയും മുക്കുപണ്ടം പണയംവച്ച് തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്.