+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മാ​ന മാ​തൃ​ക​യി​ൽ ചെ​റു​വ​ത്തൂ​ർ ഫെ​സ്റ്റി​നു പ്ര​വേ​ശ​ന ക​വാ​ട​മൊ​രു​ങ്ങി

ചെ​റു​വ​ത്തൂ​ർ: കൂ​റ്റ​ൻ വി​മാ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ പ്ര​വേ​ശ​ന ക​വാ​ട​മൊ​രു​ങ്ങി, ചെ​റു​വ​ത്തൂ​ർ ഫെ​സ്റ്റി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ചെ​റു​വ​ത്തൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ
വി​മാ​ന മാ​തൃ​ക​യി​ൽ ചെ​റു​വ​ത്തൂ​ർ  ഫെ​സ്റ്റി​നു പ്ര​വേ​ശ​ന ക​വാ​ട​മൊ​രു​ങ്ങി
ചെ​റു​വ​ത്തൂ​ർ: കൂ​റ്റ​ൻ വി​മാ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ പ്ര​വേ​ശ​ന ക​വാ​ട​മൊ​രു​ങ്ങി, ചെ​റു​വ​ത്തൂ​ർ ഫെ​സ്റ്റി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ചെ​റു​വ​ത്തൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ചെ​റു​വ​ത്തൂ​ർ ഫെ​സ്റ്റി​ൽ എ​ത്തു​ന്ന​വ​ർ​ക്കു നി​ര​വ​ധി വി​നോ​ദ ഉ​പാ​ധി​ക​ൾ ഒ​രു​ക്കി ക​ഴി​ഞ്ഞു.
ആ​ർ​ട്ടി​ഫി​ഷ്യ​ൽ കാ​ശ്മീ​ർ ഫെ​സ്റ്റി​ന്‍റെ പ്ര​ത്യ​ക ആ​ക​ർ​ഷ​ണ ഘ​ട​ക​മാ​ണ്. കൂ​ടാ​തെ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ങ്ങ​ളി​ലും കാ​ണു​ന്ന അ​പൂ​ർ​വ​യി​നം ചെ​ടി​ക​ളു​ടെ ശേ​ഖ​ര​വു​മു​ണ്ട്.
കൂ​ടാ​തെ കൊ​ള​ന്പ​സ്, ഡ്രാ​ഗ​ണ്‍ ട്രെ​യി​ൻ, ജ​യ​ന്‍റ് വീ​ൽ, കു​ട്ടി​ക​ൾ​ക്ക് ഉ​ല്ല​സി​ക്കാ​നാ​യി ബ്രേ​ക്ക് ഡാ​ൻ​സ് വീ​ൽ, ബോ​യ്സ് വീ​ൽ ട്രെ​യി​ൻ, ജ​ന്പി​ങ് ബ​ലൂ​ണ്‍, വി​വി​ധ​ത​രം റൈ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ങ്ങി. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ൾ എ​ന്നി​വ​യും സ​ജ്ജ​മാ​ണ്. 18 ദി​വ​സം നീ​ളു​ന്ന ഫെ​സ്റ്റ് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ൽ ക​ണ്ണൂ​ർ സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള അ​ര​ങ്ങേ​റും.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ശ​ൽ രാ​വ്, മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം, ഗാ​ന​മേ​ള, മാ​ജി​ക് ഫ്യു​ഷ​ൻ, മൈ​ലാ​ഞ്ചി​രാ​വ്, സി​നി​ട്രാ​ക് മ​ത്സ​രം, ഡാ​ൻ​സ് നൈ​റ്റ് കോ​മ​ഡി ഷോ ​എ​ന്നീ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.