കാസർഗോഡ്: മദ്രസ അധ്യാപകൻ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയവർ സാമൂഹ്യവിരുദ്ധരാണെന്നും ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ബിജെപി സംസ്ഥാനജനറൽ സെക്രട്ടറി എം.ടി.രമേശ്. കൊലപാതകികൾക്ക് ഒരു തരത്തിലുള്ള സഹായവും ബിജെപി നൽകില്ല. പ്രതികൾക്കെതിരെ കടുത്ത നടപടി തന്നെ വേണം. ബിജെപിക്കോ സംഘപരിവാർ സംഘടനകൾക്കോ റിയാസ് മൗലവി വധവുമായി യാതൊരു ബന്ധവുമില്ല.സംഘപരിവാർ സംഘടനകളിൽപ്പെട്ട വർഗീയചിന്താഗതി പുലർത്തുന്ന സാമൂഹ്യവിരുദ്ധരുടെ നിഷ്ഠൂരമായ ചെയ്തികൾക്കെതിരെ സമൂഹമനഃസാക്ഷി ഉണരണം. കൊലപാതകത്തിൽ പ്രകോപിതരാകാതെ ആത്മസംയമനം പാലിച്ച കാസർഗോട്ടെ ജനങ്ങൾ നല്ല മാതൃകയാണ് കാണിച്ചതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.