മിഥുൻ നായകനാകുന്ന "ജി​മ്മി ഈ ​വീ​ടി​ന്‍റെ ഐ​ശ്വ​ര്യം'

05:04 PM Sep 30, 2019 | Deepika.com

രാ​ജു ച​ന്ദ്ര തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ജി​മ്മി ഈ ​വീ​ടി​ന്‍റെ ഐ​ശ്വ​ര്യം' എ​ന്ന ചി​ത്രം ന​വം​ബ​റി​ൽ തിയ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ങ്ങി. പൂ​ർ​ണ​മാ​യും ദു​ബാ​യി​ൽ ചി​ത്രീ​ക​രി​ച്ച ചി​ത്രം ഗോ​ൾ​ഡ​ൻ എ​സ് പി​ക്ച​റി​ന്‍റെ ബാ​ന​റി​ൽ സി​നോ ജോ​ൺ തോ​മ​സ്, ശ്യാം​കു​മാ​ർ എ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു.

ന​ട​നും അ​വ​താ​ര​ക​നു​മാ​യ മി​ഥു​ൻ ര​മേ​ശ് ആ​ണ് നാ​യ​ക​നാ​കു​ന്ന​ത്. ദി​വ്യ പി​ള്ള നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് , ഹ​രീ​ഷ് ക​ണാ​ര​ൻ , ജോ​യ് മാ​ത്യു , ഇ​ട​വേ​ള ബാ​ബു, ജോ​ണി ആ​ന്‍റ​ണി, നി​ർ​മ​ൽ പാ​ലാ​ഴി , സു​നി​ൽ സു​ഗ​ത, ശ​ശി ക​ലിം​ഗ , സു​ബീ​ഷ് സു​ധി, നി​സാം കാ​ലി​ക്ക​റ്റ്, ശ്രീ​ജ ര​വി , വീ​ണ നാ​യ​ർ , നി​ഷ മാ​ത്യു എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ജി​മ്മി എ​ന്ന നാ​യ​യും ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ശി​ക്കാ​രി ശം​ഭു എ​ന്ന സി​നി​മ​യു​ടെ എ​ഴു​ത്തുകാ​രി​ൽ ഒ​രാ​ളാ​യ രാ​ജു ച​ന്ദ്ര ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ജി​മ്മി ഈ ​വീ​ടി​ന്‍റെ ഐ​ശ്വ​ര്യം.