+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു വേ​ണ്ട വൈ​ദ്യു​തി സൗ​രോ​ർ​ജ​ത്തി​ലൂടെ

തൃ​ശൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി സൗ​രോ​ർ​ജ​ത്തി​ലൂ​ടെ ഉത്പാ​ദി​പ്പി​ക്കാ​നു​ള്ള 25 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഉ​ട​നേ ന​ട​പ്പാ​ക്കു​മെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ
ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു വേ​ണ്ട വൈ​ദ്യു​തി സൗ​രോ​ർ​ജ​ത്തി​ലൂടെ
തൃ​ശൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി സൗ​രോ​ർ​ജ​ത്തി​ലൂ​ടെ ഉത്പാ​ദി​പ്പി​ക്കാ​നു​ള്ള 25 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഉ​ട​നേ ന​ട​പ്പാ​ക്കു​മെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​തി​നാ​യി ഇ​ന്ന​ലെ ആ​രം​ഭി​ച്ച സ​ർ​വേ ഏ​പ്രി​ൽ ആ​റി​നു പൂ​ർ​ത്തി​യാ​ക്കും.
പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മേ​യ് അ​വ​സാ​ന​ത്തോ​ടെ സ​ർ​ക്കാ​രി​നു വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കും.
നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഒ​രു ദി​വ​സം 11,000 യൂ​ണി​റ്റ് വൈ​ദ്യു​തി ആ​വ​ശ്യ​മു​ണ്ട്. ഭാ​വി​യി​ലെ വി​ക​സ​നാ​വ​ശ്യ​ങ്ങ​ൾ​കൂ​ടി മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് നാ​ലു മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​വു​ന്ന സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ങ്ങ​നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ഗ്രി​ഡി​ലേ​ക്കു കൈ​മാ​റി പ​ക​രം വൈ​ദ്യു​തി ബോ​ർ​ഡി​ൽ​നി​ന്ന്് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ക​യാ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​ണു സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക.