ആളൂർ: ഗ്രാമപഞ്ചായത്ത് ബജറ്റ് 2017-2018 ആളൂർ ഗ്രാമപഞ്ചായത്ത് 2017-2018 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എ. ആർ. ഡേവിസ് അവതരിപ്പിച്ചു. 17,60,75,889 രൂപ വരവും 16,34,93,772 രൂപ ചെലവും 1,25,82,117 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് കാർഷികമേഖലക്ക് 62,54,998 രൂപയും ഭവന നിർമാണത്തിന് 53,57,725 രൂപയും കുടിവെള്ളത്തിന് 65,60,350 രൂപയും നീക്കിവച്ചു.
മൃഗസംരക്ഷണത്തിനു 30,63,140 രൂപയും പശ്ചാത്തല മേഖലയ്ക്ക് 2,08,14,595 രൂപയും ആസ്തികൾ സൃഷ്ടിക്കുന്നതിന് 1,31,85,314 രൂപയും ഉൗർജ്ജസംരക്ഷണത്തിന് 45,00,000 രൂപയും ശുചിത്വത്തിനും മാലിന്യ സംസ്ക്കരണത്തിനും 50,67,400 രൂപയും വകയിരുത്തി .
പ്രസിഡന്റ് സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സി. ജെ. നിക്സണ്, അജിത സുബ്രഹ്മണ്യൻ, അംബികശിവദാസൻ, ടി.വി.ഷാജു, ഐ. കെ. ചന്ദ്രൻ, കെ. എം. മുജീബ്, പി. വി. ലാലു, മിനി ജോണ്സണ് എന്നിവർ പ്രസംഗിച്ചു.