മാള: മാള പ്രസ് ഫോറത്തിന്റെ 20-ാം വാർഷികാഘോഷം ഞായറാഴ്ച വിവിധ പരിപാടികളോടെ നടത്തപ്പെടും. മാള വ്യാപാരഭവനിൽ വൈകീട്ട് 3.30നു സമ്മേളനം മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. പ്രസ് ഫോറം പ്രസിഡന്റ് അബ്ബാസ് മാള അധ്യക്ഷത വഹിക്കും. വി.ആർ.സുനിൽകുമാർ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും.
ചാലക്കുടി ഡിവൈഎസ്പി ഷാഹുൽ ഹമീദ്, മാള
ഫയർ സ്റ്റേഷൻ മാസ്റ്റർ പി.വെങ്കിട്ടരാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് കാച്ചപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം നിർമ്മൽ സി.പാത്താടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ.സുകുമാരൻ, ടി.എം.രാധാകൃഷ്ണൻ, ടെസി ടൈറ്റസ്, പി.ശാന്തകുമാരി, കെ.വി.സുജിത്ത്ലാൽ, കെജെയു ജില്ലാ പ്രസിഡന്റ് ഇ.പി.രാജീവ് എന്നിവർ ആശംസകൾ
അർപ്പിക്കും.