കോടശേരി: ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ച ബജറ്റ് കഴിഞ്ഞവർഷത്തെ തനിയാവർത്തനം മാത്രമാണെന്നു പ്രതിപക്ഷം ആരോപിച്ചു. പദ്ധതി വിഹിതം വളരെ തുച്ഛമായി മാത്രമേ ചെലവഴിക്കാൻ സാധിച്ചിട്ടുള്ളൂവെന്നും എസ്്സി, എസ്ടി വിഹിതം ചിലവാക്കുന്നതിൽ വീഴ്ച വരുത്തിയതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
വനിത, ശിശുക്ഷേമത്തിനും യുവജനക്ഷേമത്തിനും തുക വകയിരുത്തിയിട്ടില്ല. പ്രകൃതിസംരക്ഷണം കടലാസിൽപോലും കാണിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പാർലമെന്ററി പാർട്ടി ലീഡർ സുനന്ദ നാരായണൻ, സി.പി. എസ്തപ്പാൻ, ജൂലി വർഗീസ്, റീന ജോണി, ലിജോ ജോണ് എന്നിവർ പ്രസംഗിച്ചു.