ബോളിവുഡിന്റെ യുവതാരം കാർത്തിക് ആര്യനോട് പ്രണയം തുറന്നു പറഞ്ഞ് ആരാധിക. തന്റെ വീടിനു മുന്നിൽ എത്തിയ ആരാധകരെ കാണാൻ ഗേറ്റ് തുറന്നെത്തിയ താരത്തോട് പെണ്‍കുട്ടി പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
ഗേറ്റ് തുറന്നെത്തിയ താരത്തെ കണ്ടപ്പോൾ ആദ്യം ഒന്നു പരിഭ്രമിക്കുകയും പിന്നീട് മുട്ടിൽ നിന്ന് താരത്തോട് തന്റെ ഇഷ്ടം തുറന്നു പറയുന്നതുമാണ് വീഡിയോ. പെണ്‍കുട്ടിയുടെ ഒപ്പമെത്തിയ ആരോ ആണ് വീഡിയോ എടുത്തിരിക്കുന്നത്. പിന്നീട് ഈ വീഡിയോ യുട്യൂബിൽ വന്നതോടെയാണ് വൈറലായത്.
പ്രൊപ്പോസ് ചെയ്യുന്ന പെണ്‍കുട്ടിയെ എഴുന്നേൽപ്പിച്ച് കുശലം ചോദിച്ച ശേഷം താരം പെണ്‍കുട്ടിയോടൊപ്പം നിന്ന് സെൽഫിയെടുക്കുന്നതും വീഡിയോയിൽ കാണാം. കാർത്തിക് ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് മുൻപും ഇതുപോലെ വൈറലായിരുന്നു.
വിവാഹഭ്യർഥനയുമായി വീട്ടിലെത്തി ആരാധിക; അമ്പരന്ന് കാർത്തിക് ആര്യൻ
04:46 PM Sep 30, 2019 | Deepika.com