ആലുവ: എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ജുഡീഷല്‍ ആന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹം ഇരിക്കുന്നതിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് യുഡിഎഫ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.യുഡിഎഫ് ജില്ലാ ചെയര്മാന് എം.ഒ. ജോണ്‍, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവർ പങ്കെടുത്തു.