കാലടി: സംസ്ഥാന ലഹരി വർജന മിഷൻ (വിമുക്തി) പദ്ധതിയുടെ ഭാഗമായി ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തും സംസ്ഥാന എക്സൈസ് വകുപ്പും സംയുക്തമായി പഞ്ചായത്ത് തലത്തിൽ ലഹരി വർജന ബോധവത്ക്കരണ ശിൽപശാല ചൊവ്വര ഗവ. ഹൈസ്കൂളിൽ നടത്തി.പഞ്ചായത്ത് പ്രസിഡന്റ് അൻഫോൻസ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. മാർട്ടിൻ അധ്യക്ഷത വഹിച്ചു.ശിൽപശാലയുടെ ഭാഗമായി ഷോർട്ട് ഫിലിം പ്രദർശനവും ബോധവത്ക്കരണ ക്ലാസും നടത്തി.