നെടുന്പാശേരി: എറണാകുളം ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ഭൂമിഗീതം പരിപാടിയുടെ ഭാഗമായി നെടുന്പാശേരി പറന്പുശേരിയിൽ അഞ്ച് ഏക്കർ തരിശുനിലത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. ആവശ്യമായ സഹായം ചെയ്തുതന്ന കർഷകരായ ശശിധരൻ വാപ്പാല, ശിവരാമൻ കിഴക്കേപ്പുറത്ത് എന്നിവരെ അൻവർ സാദത്ത് എംഎൽഎ ആദരിച്ചു. യുവകർഷകരായ രാഗേഷ് കൃഷ്ണൻ, അനന്തകൃഷ്ണൻ, പി.എസ്. അഖിൽ എന്നിവരെ അനുമോദിച്ചു.