പെരുന്പാവൂർ: സെന്റ് ജോസഫ്സ് കോണ്‍വെന്റ് സീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന റേസ് സൊല്യൂഷൻസിന്റെയും ആഭിമുഖ്യത്തിൽ അഞ്ചു മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി അഞ്ചു ദിവത്തെ സിവിൽ സർവീസ് സമ്മർ വെക്കേഷൻ ട്രെയിനിംഗ് ക്യാന്പ് നടത്തുന്നു.
വിദ്യാർഥികളെ സിവിൽ സർവീസ് എന്ന ലക്ഷ്യം മുന്നിൽ കണ്ട് പഠനം നടത്താൻ പ്രാപ്തരാക്കുക, വായനാശീലം വളർത്തുക, ചർച്ചകളിലൂടെയും പടങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും നല്ല പൗരന്മാരായി വളരാനുള്ള മാർഗങ്ങൾ കാണിച്ചു കൊടുക്കുകയുമാണ് ക്യാന്പിന്റെ ലക്ഷ്യം.
ഏപ്രിൽ 3 മുതൽ 7 വരെ രാവിലെ 9.30 മുതൽ വൈകിട്ട് 3.30വരെ പെരുന്പാവൂർ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ക്യാന്പ് സംഘടിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സെന്റ് ജോസഫ്സ് കോണ്‍വെന്റ് സീനിയർ സെക്കൻഡറി സ്കൂൾ ഓഫീസുമായോ ക്യാന്പ് ഡയറക്ടറുമായോ ബന്ധപ്പെടുക. ഫോണ്‍: 8593005622, 9446517257