അങ്കമാലി: എടക്കുന്ന് ഒഎൽപിഎച്ച് യുപി സ്കൂളിൽ പൂർവ വിദ്യാർഥി അസോസിയേഷന്റെ (ഒഎഫ്എസ്എ) ആഭിമുഖ്യത്തിൽ ആലുവയിലെ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യനേത്ര പരിശോധനാ ക്യാന്പിൽ മുന്നൂറോളം പേർ പങ്കെടുത്തു.
എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. തോമസ് പെരുമായൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. അയ്യപ്പൻ, കറുകുറ്റി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര, പഞ്ചായത്തംഗങ്ങളായ റെജി ജോർജ്, റാണി പോളി, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസ്ബത്ത്, മാനേജർ സിസ്റ്റർ ലിജി തെരേസ്, പൂർവ വിദ്യാർഥി അസോസിയേഷൻ പ്രസിഡന്റ് സാജു ഏനായി, പിടിഎ പ്രസിഡന്റ് ജോമോൻ പുതുവ, ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ പിആർഒ ജോബി മുണ്ടാടൻ, ഡോ. കാർത്തിക മോഹൻദാസ്, ഡോ. അനു പോൾ തുടങ്ങിയവർ പ്രസംഗിച്ചു. ക്യാന്പിൽ പങ്കെടുത്തവർക്ക് വിദഗ്ധ പരിശോധനകൾ നടത്തി. തിമിര രോഗബാധിതർക്ക് കണ്ണിൽ ലെൻസ് വച്ചുള്ള സൗജന്യ ശസ്ത്രക്രിയയ്ക്കു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സൗജന്യമരുന്നു വിതരണം, കുറഞ്ഞ നിരക്കിൽ കണ്ണട വിതരണം എന്നിവയും ഉണ്ടായിരുന്നു.