കൊച്ചി: കൊച്ചി നഗരസഭയുടെ 52-ാം ഡിവിഷനിലെ വാർഡുസഭ വൈറ്റില മീര ഹാളിൽ നടന്നു. കൊച്ചി നഗരസഭാ മരാമത്തുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ എം. പ്രേമചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ മുഖ്യാതിഥിയായി. എഡിഎസ് ചെയർപേഴ്സണ്‍ ഡാനി ജോസഫ്, ഡിവിഷൻ കോ-ഓഡിനേറ്റർ വി.എ. സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.