കൊച്ചി: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്റ്റാർട്ട് അപ്പ് ഗ്രാമീണ സംരംഭകത്വ വികസന പരിപാടിയുമായി ബന്ധപ്പെട്ട് വടവുകോട് ബ്ലോക്ക് മേഖലയിൽ പ്രവർത്തിക്കുന്നതിന് പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രായം 18നും 40നും മധ്യേ. യോഗ്യത: സോഷ്യൽ വർക്ക്, മാനേജ്മെന്റ് കോഴ്സ്, എൻജിനിയറിംഗ് ഇവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം (പ്ലസ്ടു വരെ കണക്ക് ഒരു വിഷയമായിരിക്കണം). നിശ്ചിത യോഗ്യതയും ഉപജീവന മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിഫലം മാസം 30,000 രൂപ.
അപേക്ഷകൾ ഏപ്രിൽ 18ന് വൈകുന്നേരം നാലിനു മുന്പായി കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ മിഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
അപേക്ഷകൾ ഏപ്രിൽ 18ന് വൈകുന്നേരം നാലിനു മുന്പായി കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ മിഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.