കട്ടപ്പന: മകളുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ കന്യാകുമാരി സ്വദേശി മകളുടെ അയൽവാസിയുടെ കുത്തേറ്റു മരിച്ചു. കന്യാകുമാരി പാറശാല സ്വദേശി ഭാരതി ബാലനാണ്(67) മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് പുളിയന്മല അന്പലപ്പാറയിലാണ് സംഭവം. മകളുടെ അയൽവാസി കൂടപ്പാട്ട് തങ്കച്ചനും ഭാരതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് തങ്കച്ചൻ ഭാരതിയെ കത്തിക്കു കുത്തുകയായിരുന്നെന്നു പറയുന്നു.
നെഞ്ചിൽ മുറിവേറ്റ ഭാരതിയെ കട്ടപ്പന പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി മോർച്ചറിയിൽ. തങ്കച്ചൻ ഒളിവിലാണ്. കട്ടപ്പന പോലീസ് മേൽ നടപടി സ്വീകരിച്ചു.