+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​റ​ൽ വീ​ട്ടി​ക്കാ​ട് സ്കൂ​ൾ 118-ാം വാ​ർ​ഷി​കാ​ഘോ​ഷം

പെ​രി​ന്ത​ൽ​മ​ണ്ണ : പാ​റ​ൽ വീ​ട്ടി​ക്കാ​ട് എ​എം​എ​ൽ​പി സ്കൂ​ളിന്‍റെ 118ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. 32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക പി.​കെ.​ഉ​ഷാ​ദേ​വി​ക്കു യാ​ത്ര
പാ​റ​ൽ വീ​ട്ടി​ക്കാ​ട്  സ്കൂ​ൾ 118-ാം  വാ​ർ​ഷി​കാ​ഘോ​ഷം
പെ​രി​ന്ത​ൽ​മ​ണ്ണ : പാ​റ​ൽ വീ​ട്ടി​ക്കാ​ട് എ​എം​എ​ൽ​പി സ്കൂ​ളിന്‍റെ 118ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. 32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക പി.​കെ.​ഉ​ഷാ​ദേ​വി​ക്കു യാ​ത്ര​യ​യ​പ്പും ന​ൽ​കും. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പാ​ന്പു​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, മെ​ഹ​ന്തി ഫെ​സ്റ്റ്, ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, ര​ച​നാ മ​ത്സ​ര​ങ്ങ​ൾ, നാ​ട​ൻ​ക​ല​ക​ളു​ടെ​യും ക​ളി​യു​ടെ​യും അ​വ​ത​ര​ണം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം ഏ​പ്രി​ൽ ഒ​ന്നി​നു ന​ട​ക്കും.
രാ​വി​ലെ പ​ത്തി​നു പ്രാ​യ​മാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ൽ, ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം, ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്ക​ൽ, മി​ക​വു പു​ല​ർ​ത്തി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര. നാ​ലി​നു യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി.​സി​നി ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​ഹാ​ജ​റു​മ്മ വാ​ർ​ഷി​ക സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​നം ന​ട​ത്തും. മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്കു​ള്ള റി​ല​യ​ൻ​സ് ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് വി.​സ​ലീ​മി​നെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ഖ അ​നു​മോ​ദി​ക്കും. എ​ഇ​ഒ അ​ജി​ത്മോ​ൻ, ബി​പി​ഒ മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തും.
More in Malappuram :