എടക്കര: പത്തു വർഷം മുന്പ് കിണറ്റിൽ വീണ ആഭരണം കിണർ ആഴം കൂട്ടുന്നതിനിടെ തിരിച്ചുകിട്ടി. വഴിക്കടവ് പൂവത്തിപ്പൊയിലിലെ പുളിക്കലകത്ത് ഷാജിയുടെ കിണറിൽ നിന്നുമാണ് ആഭരണം തിരിച്ചുകിട്ടിയത്. വെള്ളം കോരുന്നതിനിടെ അന്നത്തെ താമസക്കാരിയായിരുന്ന ആര്യൻതൊടിക സെറീനയുടെ ഒന്നര പവർ കൈ ചെയിൻ ആണ് കിണറ്റിൽ വീണത്.
ഇരുപത്തിയാറ് റിംഗുകളുള്ള കിണറ്റിൽ ഇറങ്ങാർ അന്ന് ആരും തയ്യാറായില്ല. നാല് വർഷം മുന്പ് ഇവർ ഷാജിക്ക് വീടും സ്ഥലവും വിറ്റു. ആഭരണം നഷ്ടപ്പെട്ട വിവരം അന്നു ഷാജിയോട് പറഞ്ഞിരുന്നു. കിണർ വറ്റിയതോടെ ഇന്നലെ ആഴം കൂട്ടുന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ ലഭിച്ച ആഭരണം ഉടമസ്ഥനു തിരിച്ചു നൽകി.