നിലന്പൂർ: കെ.എം മുസ്തഫ അനുസ്മരണ സമ്മേളനവും ജീവകാരുണ്യ സഹായ വിതരണവും നടത്തി. കെഎം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എടവണ്ണ ബസ് സ്റ്റാൻഡിൽ നടത്തിയ സമ്മേളനം ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു മുസ്തഫ. എടവണ്ണ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വണ്ടൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റുമായിരുന്ന കെ.എം മുസ്തഫയുടെ നാമധേയത്തിലുള്ള കെ.എം ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ് ദീപിക നിലന്പൂർ ലേഖകൻ തോമസ്കുട്ടി ചാലിയാർ ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ ഇ.എ കരീം അധ്യക്ഷത വഹിച്ചു.
ചികിത്സാ സഹായ വിതരണവും സൗജന്യ വിദ്യാഭ്യാസത്തിനുള്ള ഫീസ് എക്കോ സ്ഥാപനത്തിനു നൽകലും എ.പി അനിൽകുമാർ എംഎൽഎ നിർവഹിച്ചു. കെ.എം ട്രസ്റ്റ് ജീവകാരുണ്യ ജേതാവ് എടപ്പറ്റ ഇബ്രാഹിം ഹാജി, നീരുൽപ്പൻ ആലി, കരീം മുണ്ടേങ്ങര എന്നിവരെ ആദരിക്കലും ട്രോമാ കെയറിനുള്ള ഉപകരണ വിതരണവും എംഎൽഎ നിർവഹിച്ചു. നൂറു ദിവസം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഉപഹാര വിതരണം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എൻ.എ കരീം നിർവഹിച്ചു. ഏറനാട് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാലത്തിങ്ങൽ ബാപ്പുട്ടി, പി. അബൂബക്കർ, കെ.ഉണ്ണിപ്പോക്കർ, പി.വി കോയ എന്നിവർ പ്രസംഗിച്ചു.