നിലന്പൂർ: ഭൂരഹിതരായ കുടുംബങ്ങൾക്കു ഭൂമി വാങ്ങുന്നതിനുള്ള ഫണ്ട് തടഞ്ഞു വച്ചതിനെതിരെ പട്ടിജാതി വികസന ഓഫീസിനു ഇന്നലെയും ഉപരോധ സമരം നടത്തി. ചൊവ്വാഴ്ച നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥിന്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധത്തെ തുടർന്നുണ്ടാക്കിയ ഉറപ്പുപാലിക്കപ്പെടാത്തതിനെ തുടർന്നാണ് ഇന്നലെയും ഇതേ ആവശ്യമുന്നയിച്ച് സമരം നടത്തിയത്. സമരത്തിനു വൈസ്ചെയർമാൻ പി.വി.ഹംസ, എ.ഗോപിനാഥ്, പാലോളി മെഹ്ബൂബ്, മുജീബ് ദേവശേരി, സുരേഷ്, ഇ.എസ്.മുജീബ്, ഗിരീഷ് മോളൂർ മഠത്തിൽ, സുന്ദരൻ, പി.ടി.കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ നേ തൃത്വം നൽകി.