+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റം ബാ​ല്യ വി​വാ​ഹ വി​മു​ക്ത ജി​ല്ല​യാ​കു​ന്നു

മ​ല​പ്പു​റം: ബാ​ല്യ വി​വാ​ഹ​ത്തി​നെ​തി​രെ മ​ല​പ്പു​റം മാ​തൃ​ക എ​ന്ന രീ​തി​യി​ൽ ബാ​ല്യ​വി​വാ​ഹ വി​മു​ക്ത ജി​ല്ല​യാ​ക്കി മ​ല​പ്പു​റ​ത്തെ മാ​റ്റു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​
മ​ല​പ്പു​റം ബാ​ല്യ വി​വാ​ഹ വി​മു​ക്ത ജി​ല്ല​യാ​കു​ന്നു
മ​ല​പ്പു​റം: ബാ​ല്യ വി​വാ​ഹ​ത്തി​നെ​തി​രെ മ​ല​പ്പു​റം മാ​തൃ​ക എ​ന്ന രീ​തി​യി​ൽ ബാ​ല്യ​വി​വാ​ഹ വി​മു​ക്ത ജി​ല്ല​യാ​ക്കി മ​ല​പ്പു​റ​ത്തെ മാ​റ്റു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്നു.
ബാ​ല്യ​വി​വാ​ഹ നി​രോ​ധ​ന നി​യ​മ​മ​നു​സ​രി​ച്ച് പ​തി​നെ​ട്ടു പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ​യും 21 വ​യ​സു പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യു​ടെ​യും വി​വാ​ഹം ന​ട​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​യി ശി​ക്ഷാ​ർ​ഹ​മാ​ണ്. ബാ​ല്യ​വി​വാ​ഹം മൂ​ലം കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്ക​പെ​ടു​ക​യും അ​വ​രു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും തു​ട​ർ പ​ഠ​ന​വും പ്ര​തി​സ​ന്ധി​യി​ലാ​വു​മെ​ന്ന​തും ബാ​ല്യ​വി​വാ​ഹ​ത്തി​ലൂ​ടെ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ക്കു​ന്നു. പ​ക്വ​ത​യി​ല്ലാ​ത്ത പ്രാ​യ​ത്തി​ൽ വി​വാ​ഹി​ത​രാ​കു​ന്ന​ത് ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ​ക്കും തു​ട​ർ​ന്നു വി​വാ​ഹ മോ​ച​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.
ആ​യ​തി​നാ​ൽ ബാ​ല്യ​വി​വാ​ഹ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ ഉ​ത്ത​മ താ​ത്പ്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്നും പൊ​തു ജ​ന​ങ്ങ​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. വേ​ന​ല​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ കു​ട്ടി​ക​ല്യാ​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ 29 ബാ​ല്യ​വി​വാ​ഹ നി​രോ​ധ​ന ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു ക​ഴി​ഞ്ഞു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രി​ട്ടു ബാ​ല്യ​വി​വാ​ഹ നി​രോ​ധ​ന ഓ​ഫീ​സ​ർ​മാ​രാ​യ ചൈ​ൽ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​റെ (സി​ഡി​പി​ഒ) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
കൂ​ടാ​തെ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ്, ചൈ​ൽ​ഡ് ലൈ​ൻ, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ബാ​ല്യ​വി​വാ​ഹം ത​ട​യു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ടാം. ബാ​ല്യ വി​വാ​ഹ​ത്തെ കു​റി​ച്ച് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ സ്വ​ഭാ​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​വ​ർ​ക്ക് തു​ട​ർ​ന്നു പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ ബാ​ല്യ വി​വാ​ഹ​ങ്ങ​ൾ ത​ട​യു​ന്ന​തു​മാ​ണെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04832978888, 9895701222. ചൈ​ൽ​ഡ് ഹെ​ൽ​പ്പ് ലൈ​ൻ 1098, ക്രൈം ​സ്റ്റോ​പ്പ​ർ 1090, വ​നി​താ സെ​ൽ 1091, 9497963365, വ​നി​താ ഹെ​ൽ​പ്പ് ലൈ​ൻ കേ​ര​ളാ പോ​ലീ​സ് 9995399953.
More in Malappuram :