+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഹാ​യ ക്ലി​നിക്

മ​ഞ്ചേ​രി : ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഹാ​യ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കും. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ പോ​ലീ​സ്,
വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഹാ​യ ക്ലി​നിക്
മ​ഞ്ചേ​രി : ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഹാ​യ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കും.
മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ പോ​ലീ​സ്, എ​ക്സൈ​സ്, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ചാ​ര​ണം ന​ട​ത്താ​നും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി തീ​രു​മാ​നി​ച്ചു. അ​ഭി​ഭാ​ഷ​ക​രു​ടെ​യും പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും സേ​വ​നം ക്ലി​നി​ക്കു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും യു​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക്ലി​നി​ക്കി​ൽ അ​വ​സ​ര​മു​ണ്ടാ​കും.
അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യും ആ​വ​ശ്യ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം ഒ​രു കേ​സി​ൽ ഇ​ര​യ്ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി മൂ​ന്നു ല​ക്ഷം രൂ​പ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. അ​പേ​ക്ഷ ല​ഭി​ച്ച മ​റ്റു കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ജ​ഡ്ജി എ​സ്.​എ​സ് വാ​സ​ൻ, എ​സ്പി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ, സ​ബ് ജ​ഡ്ജി രാ​ജ​ൻ ത​ട്ടി​ൽ, ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ആ​ർ.​ടി പ്ര​കാ​ശ്, ഇ.​എം കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :