മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം മലപ്പുറം കാവുങ്ങലിലുളള പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് കെട്ടിടത്തിൽ നിന്നു മലപ്പുറം സിവിൽ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്ന പ്രവർത്തനം നടക്കുന്നതിനാൽ ഏപ്രിൽ ഒന്നു മുതൽ ഏഴു വരെയുളള ദിവസങ്ങളിൽ രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ തുടങ്ങിയ സാധാരണ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 10 മുതൽ ഓഫീസ് പ്രവർത്തനം മലപ്പുറം സിവിൽ സ്റ്റേഷനിലെ പുതിയ കെട്ടിടത്തലായിരിക്കും .