കോതമംഗലം: വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രകടനവും പൊതുയോഗവും നടത്തി.
നഗരസഭാ കാര്യാലയത്തിന് സമീപം നടന്ന സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ പി.പി. ഉതുപ്പാൻ അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം കവലയിൽ, പി.എം. മൈക്കിൾ, എ.സി. രാജശേഖരൻ, എം.എം. സന്തോഷ്, എബി എബ്രഹാം, റോയി. കെ. പോൾ, എം.എസ്. എൽദോസ്, പി.എ. പാദുഷ, ജെസി സാജു, ഭാനുമതി രാജു തുടങ്ങിയവർ പ്രസംഗിച്ചു.