മൂവാറ്റുപുഴ: നഗരസഭയിലെ പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള സൈക്കിൾ നഗരസഭാ ചെയർപേഴ്സണ്‍ ഉഷ ശശീധരൻ വിതരണം ചെയ്തു. വൈസ് ചെയർമാൻ പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ ഉമാമത്ത് സലീം, സി.എം. സീതി, രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാർ, കൗണ്‍സിലർമാരായ കെ.എ. അബ്ദുൽ സലാം, പി.പി. നിഷ, പി.വൈ. നൂറുദ്ദീൻ, സി.എം. ഷുക്കൂർ, പി. പ്രേംചന്ദ്, ഷിജി തങ്കപ്പൻ, പി.എസ്. വിജയകുമാർ, ജയ്സണ്‍ തോട്ടത്തിൽ, ഷൈല അബ്ദുള്ള, ജിനു ആന്റണി, ജയകൃഷ്ണൻ നായർ, കെ.എസ്. സന്തോഷ് കുമാർ, നഗരസഭാ സെക്രട്ടറി വി.പി. ഷിബു എന്നിവർ പ്രസംഗിച്ചു.