രജിഷ വിജയൻ ധനുഷിന്റെ നായികയാകുന്നതായി റിപ്പോർട്ടുകൾ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണൻ എന്ന സിനിമയിൽ ഇരുവരുമൊന്നിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഇതിനെക്കുറിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായിട്ടില്ല. കലൈപുലി എസ്. തനുവിന്റെ വി ക്രിയേഷൻസാകും സിനിമ നിർമിക്കുന്നത്. അസുരനാണ് റിലീസിനൊരുങ്ങുന്ന പുതിയ ധനുഷ് ചിത്രം. മഞ്ജുവാര്യരാണ് സിനിമയിലെ നായിക. ഒക്ടോബർ നാലിന് ചിത്രം തീയറ്ററുകളിലെത്തും.
രജിഷ വിജയൻ ധനുഷിന്റെ നായികയാകുന്നു ?
01:58 PM Sep 29, 2019 | Deepika.com