കോതമംഗലം: നഗരസഭാ പരിധിയിലെ ക്ഷീരസംഘങ്ങളിലെ അംഗങ്ങൾക്കുള്ള പാൽ ഇൻസന്റീവ് വിതരണം നടത്തി. ആറ് സംഘങ്ങളിൽ ഏറ്റവും കൂടുതൽ ഇൻസന്റീവ് വിതരണം ചെയ്ത കരിങ്ങഴ സംഘത്തിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സണ് മഞ്ജു സിജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഓഫീസർ മറീന പോൾ പദ്ധതി വിശദീകരിച്ചു. ടീന മാത്യു, റെജി ജോസ്, കെ.എ. നൗഷാദ്, സിന്ധു ജിജോ, ഹെലൻ ടൈറ്റസ്, കെ.വി. തോമസ്, മഞ്ജു തോമസ്, മത്തച്ചൻ, ജോസ് ജോർജ്, ലിസി പോൾ എന്നിവർ പ്രസംഗിച്ചു.