പുൽപ്പള്ളി: ഇരുളത്ത് ഗവ. ഹൈസ്കൂളിൽ ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സ്കൂൾ വാർഷികവും ഏപ്രിൽ ഒന്നിന് വൈകിട്ട് നാലിന് സ്കൂളിൽ നടക്കും.
തോട്ടം മേഖലയായ ഗവ. ഹൈസ്കൂളിൽ 700 ഓളം വിദ്യാർഥികളാണ് പഠിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും.
വിരമിക്കുന്ന അധ്യാപകർക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉപഹാരങ്ങൾ നൽകും. ബാൻഡ്സെറ്റ് ഗ്രൂപ്പിന്റെ ഉദ്ഘാടനം പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ നിർവഹിക്കും.
തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും. വാർത്താസമ്മേളനത്തിൽ ഇ.കെ. ചാക്കോ, ടി.ആർ. രവി, ടി.കെ. സജി, എ.എം. വിനോദ്, ടി.ആർ. സണ്ണി എന്നിവർ പങ്കെടുത്തു.