കൽപ്പറ്റ: പ്രൈമറി- അപ്പർ പ്രൈമറി അധ്യാപകർക്ക് അവധിക്കാല പരിശീലനം നൽകുന്നതിന് ജില്ലയിലെ എൽപി, യുപി വിഭാഗങ്ങളിലെ അധ്യാപകരുടെ വിവരങ്ങൾ പ്രധാനാധ്യാപകർ തയാറാക്കി ബിആർസിയിലേക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഇ- മെയിൽ ചെയ്യണമെന്ന് എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസർ അറിയിച്ചു. മാതൃക സ്കൂളുകളിലേക്ക് മെയിൽ ചെയ്തിട്ടുണ്ട്. എട്ടു ദിവസത്തേക്കാണ് പരിശീലനം.