കൽപ്പറ്റ: കോട്ടത്തറ ആസ്ഥാനമായി പ്രവർത്തിക്കുന്ന മോട്ടോ സെവൻസ് റേസിംഗ് ക്ലബിന്റെയും ഇൻസൈറ്റ് ക്ലബിന്റെയും നേതൃത്വത്തിൽ അഡ്വഞ്ചർ റൈഡറെ തെരഞ്ഞെടുക്കുന്നതിന് റേസിംഗ് മത്സരം നടത്തുമെന്ന് ക്ലബ് പ്രസിഡന്റ് മുഹമ്മദലി അറിയിച്ചു.
എല്ലാ ജില്ലകളിൽ നിന്നും മികച്ച റൈഡറെ തെരഞ്ഞെടുക്കുന്നതിനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ ഒന്ന്, രണ്ട് തിയതികളിൽ പനമരം പാലത്തിന് സമീപമുള്ള വയലിൽ പ്രത്യേകം തയാറാക്കിയ ട്രാക്കിലാണ് മത്സരം നടക്കുന്നത്.
മറ്റ് ജില്ലകളിൽ നടക്കുന്ന മത്സരത്തിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തി ഫൈനൽ നടത്തും.
ഇരുചക്ര, നാല് ചക്ര വിഭാഗങ്ങളിലായാണ് ജില്ലയിൽ മത്സരം നടക്കുന്നത്. ബൈക്കിൽത്തന്നെ ടു സ്ട്രോക്ക്, ഫോർ സ്ട്രോക്ക്, ബുള്ളറ്റ് ഹിമാലയ ഇനത്തിലും മത്സരങ്ങൾ ഉണ്ടായിരിക്കും. നാല് ചക്ര വിഭാഗത്തിൽ പത്ത് വീതം പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് മത്സരിക്കാം. വാഹനങ്ങൾ സ്വന്തമായി ഇല്ലാത്തവർക്കും റേസിംഗ് കിറ്റ് ഇല്ലാത്തവർക്കും ക്ലബ് വാഹനങ്ങളും കിറ്റും നൽകും. ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് കാഷ് പ്രൈസ് ലഭിക്കും. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിവിധ കന്പനികളുടെ വാഹനങ്ങൾ പരിചയപ്പെടുന്നതിനും ടെസ്റ്റ്ഡ്രൈവ് നടത്തുന്നതിനും സൗകര്യമുണ്ടായിരിക്കും. പേര് രജിസ്റ്റർ ചെയ്യുന്നതിന് ഫോണ്: 7510363612, 7510363613.