കൽപ്പറ്റ: വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു. കാരാപ്പുഴ-ചീപ്രം കോളനിക്ക് സമീപം കുളിക്കാൻ ഇറങ്ങിയ കോയന്പത്തൂർ കെ.വി അയ്യപ്പൻ കോളജ് വിദ്യാർഥി കണ്ണൂർ കല്ല്യാണശേരി വീട്ടിൽ രാഹുൽ (20)ആണ് മരിച്ചത്. ഇന്നലെ വൈകുനേരം ആറോടെയായിരുന്നു സംഭവം. വെള്ളത്തിൽ മുങ്ങിയ രാഹുലിനെ കൂടെയുണ്ടായിരുന്നവർ രക്ഷിച്ച് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കോളജിലെ ബികോം സിഎ വിദ്യാർഥികളാണ് വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയിരുന്നത്. 18 പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.