മറയൂര്‍: മറയൂരിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നും രണ്ടു ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി.
മറയൂര്‍ പഞ്ചായത്തിലെ മൈക്കിള്‍ഗിരി കുപ്പോഴക്കല്‍ ഗ്ലാഡ്സണ്‍ തോമസിന്റെ വീടിനോട് ചേര്‍ന്നൂള്ള കൃഷിയിടത്തില്‍ നിന്ന ചന്ദനമരങ്ങളാണ് മോഷ്ടാക്കള്‍ വെട്ടികടത്തിയത്.മോഷ്ടിച്ച മരങ്ങള്‍ സമീപത്തുള്ള കരിമ്പിന് തോട്ടത്തിനുള്ളില്‍ എത്തിച്ചാണ് മുറിച്ചുകടത്തിയത്. ചന്ദന മരത്തിന്റെ ശിഖരങ്ങള്‍ അയല്‍വാസിയുടെ തോട്ടത്തില്‍ കിടക്കുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുവളപ്പില്‍ നോക്കിയപ്പോഴാണ് ചന്ദനമരങ്ങള്‍ മോഷണം പോയ വിവരം വീട്ടുകാര്‍ അറിയുന്നത്.
മറയൂര്‍ എസ്ഐ ലാല്‍ സി. ബേബിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
കഴിഞ്ഞ ജൂണില്‍ ഇതേ പുരയിടത്തില്‍ നിന്നും ഇരുപതോളം ചന്ദന മരങ്ങള്‍ മോഷണം പോയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മോഷണം പോയ മരങ്ങള്‍ക്ക് നൂറു കിലോയിലധികം തൂക്കവും പതിനഞ്ചുലക്ഷം രൂപയോളം വിലയും മതിക്കും. വിസ്തൃതമായ പുരയിടമായതിനാല്‍ രാത്രിയില്‍ മരം മുറിക്കുന്ന ശബ്ദം കേട്ടിരുന്നില്ല. മൈക്കിള്‍ഗിരി പ്രദേശത്ത് കഴിഞ്ഞ വര്‍ഷവും നിരവധി ചന്ദന മരങ്ങള്‍ മോഷണം പോയിരുന്നു.