മൂന്നാര്‍: മൂന്നാറിലുള്ള വന്‍ റിസോര്‍ട്ടുകളിലെ ഉടമകളില്‍ ഏറിയ പങ്കും മൂന്നാറിനു പുറത്തു നിന്നുള്ളവര്‍.
കുടിയേറ്റക്കാരോ, തൊഴിലാളികളോ അല്ലാത്ത ഇവര്‍ക്ക് കെട്ടിടം നിര്‍മ്മിക്കുവാനുള്ള സ്ഥലം എപ്രകാരമാണ് ലഭിച്ചതെന്നും ചോദ്യമുയരുന്നു. മൂന്നാര്‍ ടൗണിനു സമീപം ലക്ഷം കോളനി, ഇക്കാ നഗര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പട്ടയഭൂമി ഉള്ളത്. മൂന്നാര്‍ ടൗണിനു സമീപത്ത് കാലങ്ങളായി ജിവിക്കുന്ന കച്ചവടക്കാര്‍ക്കും താമസക്കാര്‍ക്കും പട്ടയമോ കെട്ടിടം പണിയുന്നതിനുള്ള അനുമതിയോ ലഭിക്കാത്തപ്പോള്‍ ഏതാനും പേര് മാത്രം യഥേഷ്ടം കെട്ടിടങ്ങള്‍ പണിതുയര്‍ത്തുകയാണ്. കാലങ്ങളായി മൂന്നാറില്‍ ജിവിക്കുന്നവര്‍ക്ക് ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്തപ്പോഴാണ് കോടികള്‍ മുടക്കി പലരും ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കിയിരുന്നത്.
ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് തൊഴിലാളികള്‍ മാത്രം അധിവസിച്ചിരുന്ന മൂന്നാറില്‍ ഭൂമി മുഴുവന്‍ ടാറ്റായുടെ കൈയിലാണെന്നുള്ള പൊതു ധാരണയാണ് ഉണ്ടായിരുന്നത്. മൂന്നാറില്‍ ടൂറിസത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞതോടെയാണ് വാണിജ്യാവശ്യം ലക്ഷ്യമാക്കി വന്‍ കെട്ടിടങ്ങള്‍ ഉയരുവാനുള്ള സാഹചര്യം ഒരുങ്ങിയത്.
പുറമേ അറിയാതിരുന്ന സര്‍ക്കാര്‍ ഭൂമികളുടെ വിവരങ്ങള്‍ ഇതോടെയാണ് പുറത്തറിയാന്‍ തുടങ്ങിയത്. വിവിധ വകുപ്പുകളിലായി ജോലിയിലുള്ള ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സര്‍ക്കാര്‍ ഭൂമിയും പുറമ്പോക്കും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്നെ കൈയേറുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തന്നെ ബന്ധുക്കളെയും ബിനാമികളെയും ഉപയോഗിച്ച് സ്ഥലം കൈക്കലാക്കിയ ശേഷം വന്‍തുകയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്ത നിരവധി പ്രദേശങ്ങളുമുണ്ട്.
മൂന്നാറിലും സമീപ പ്രദേശങ്ങളിലുമായി 300 ല്‍ അധികം ബഹുനിലക്കെട്ടിടങ്ങളായ റിസോര്‍ട്ടുകള്‍ ഉള്ളപ്പോള്‍ ഈ റിസോര്‍ട്ടുകളുടെ 90 ശതമാനം ഉടമകളും മൂന്നാറിനും പുറത്തു നിന്നുള്ളവരാണ്. ചിന്നക്കനാല്‍, മൂന്നാര്‍, പള്ളിവാസല്‍, പോതമേട്, ലക്ഷ്മി എന്നിവിടങ്ങളിലായുള്ള റിസോര്‍ട്ടുകള്‍ കോതമംഗലം, പെരുമ്പാവൂര്‍, എറണാകുളം, തിരുവനന്തപുരം തുടങ്ങി വിദേശത്തുള്ളവര്‍ വരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ മുടക്കുമുതല്‍ തിരിച്ചെടുക്കാമെന്നുള്ളതാണ് ജില്ലയ്ക്കു പുറത്തു നിന്നുമെത്തി സ്ഥലം കൈക്കലാക്കി കെട്ടിടം പണിയാന്‍ ഇവര്‍ക്ക് പ്രചോദനമേകിയത്.
ഏക്കറു കണക്കിന് ഭൂമി അന്യസംസ്ഥാനത്തുള്ള പ്രമുഖരും സ്വന്തമാക്കിയിട്ടുണ്ട്. പലരും സ്വന്തമാക്കിയ ഭൂമി സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ അധീനതയിലുള്ളതാണ്. മൂന്നാര്‍ ടൗണിനോടു ചേര്‍ന്ന് വിദ്യാഭ്യാസം, വൈദ്യുതി, പൊതുമരാമത്ത്, തദ്ദേശസ്വയം ഭരണ വകുപ്പുകളുടെ കീഴിലുള്ള ഭൂമികള്‍ അന്യാധീനമായപ്പോള് ലക്ഷ്മി, പോതമേട്, പള്ളിവാസല്‍, ചിന്നക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വനമേഖകളിലും സിഎച്ച്ആര്‍ മേഖലകളിലുമുള്ള സ്ഥലങ്ങള്‍ സ്വാധീനമുപയോഗിച്ച് വന്‍കിടക്കാര്‍ കൈക്കലാക്കുകയായിരുന്നു.
ദേവികുളത്തും ചിത്തിരപുരത്തും ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഏക്കറു കണക്കിന് ഭൂമിയാണ് കൈയേറ്റക്കാര്‍ കൈയടക്കിയത്. രണ്ടു നില കെട്ടിടങ്ങള്‍ പണിയുന്നതിന് പോലും പഞ്ചായത്തിന്റെ പ്രത്യേക അനുവാദം വേണമെന്നിരിക്കെ അതീവ ദുര്‍ഘട പ്രദേശങ്ങളില്‍ പോലും ബഹുനിലകെട്ടിടങ്ങളുയര്ന്നു.