അണക്കര: ചക്കുപള്ളം പഞ്ചായത്തിലെ അരുവിക്കുഴിയുടെ ടൂറിസം വികസനത്തിനായി ടൂറിസം വകുപ്പ് 4.97 കോടി രൂപ അനുവദിച്ചതായി ഇ.എസ് ബിജിമോള്‍ എംഎല്‍എ അറിയിച്ചു. അടിസ്ഥാന വികസനം സാധ്യമാകുന്നതോടെ അരുവിക്കുഴി അന്തര്‍ദേശീയ ടൂറിസം മാപ്പില്‍ ഇടം പിടിക്കുമെന്ന് ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടി പറഞ്ഞു.