തൊടുപുഴ: 28 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സപ്ലൈകോ ജീവനക്കാരൻ എ.എ. മണിയന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. തൊടുപുഴ അന്പാടി ഹോട്ടലിൽ ചേർന്ന യാത്രയയപ്പു യോഗം മുൻ റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. റിട്ട. ടിഎസ്ഒ ശശി, ഡിപ്പോ അസി. മാനേജർ ബൈജു കെ. സാലൻ, എടിഎസ്ഒ റിച്ചാർഡ്, എം.എം.എ. ഷുക്കൂർ, വി.എ. ഷംസുദ്ദീൻ, പി.എസ്. വിജയൻ, സി.പി. അലിയാർ, എൻ. ശിവൻ, കെ.സി. ജോസഫ് എന്നിവർ പ്രസംഗിച്ചു. തൊടുപുഴ സപ്ലൈകോയുടെ ഉപഹാരം ജില്ലാ ഡിപ്പോ മാനേജർ രാധാകൃഷ്ണൻ മണിയന് നൽകി.