കൊച്ചി: പ്രഭാഷകനും എഴുത്തുകാരനും സംഗീതജ്ഞനുമായ ഫാ. ജോണ് പിച്ചാപ്പിള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "സ്നേഹസംഗമം 2017' നാളെ വൈകുന്നേരം നാലിന് എറണാകുളം ഗ്രാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും.
ആഗോളഭീകരതയും മാനുഷികവും സാമൂഹ്യ സാംസ്കാരിവുമായ മൂല്യച്യുതികളും മനുഷ്യന്റെ സമാധാനത്തെ മാരകമായി സ്പർശിക്കുന്ന ഈ കാലഘട്ടത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായാണ് സ്നേഹസംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ഉദ്ഘാടനം ഗായകൻ കെ.ജെ. യേശുദാസ് നിർവഹിക്കും. നടൻ മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. മൂവാറ്റുപുഴ രൂപത ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, ജോസ് പനച്ചിപ്പുറം, കെ.എൽ. മോഹനവർമ, നടൻ സിദ്ദിഖ്, ബിനോയ് സെബാസ്റ്റ്യൻ, സംവിധായകൻ സിദ്ദിഖ്, ബെന്നി ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.