+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിഴക്കന്പലത്ത് ആ​ട് ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

കി​ഴ​ക്ക​ന്പ​ലം: കി​ഴ​ക്ക​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ആ​ട് ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക
കിഴക്കന്പലത്ത് ആ​ട് ഗ്രാ​മം പ​ദ്ധ​തി  ഉ​ദ്ഘാ​ട​നം ചെ​യ്തു
കി​ഴ​ക്ക​ന്പ​ലം: കി​ഴ​ക്ക​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ആ​ട് ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു.
100 ഓ​ളം വ​രു​ന്ന അ​ർ​ഹ​രാ​യ ആ​ളു​ക​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. 18 കി​ലോ വ​രു​ന്ന 2 ആ​ടു​ക​ളെ 10,000 രൂ​പ​യ്ക്ക് വി​ത​ര​ണം ചെ​യ്യും. ഇ​തി​ൽ 5000 രൂ​പ പ​ഞ്ചാ​യ​ത്തും നി​ന്നും 5000 രൂ​പ ഗു​ണ​ഭോ​ക്താ​വും ന​ൽ​കും. നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു വേ​ണ്ടി​യു​മാ​ണ് പ​ദ്ധ​തി​യെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​വി. ജേ​ക്ക​ബ് പ​റ​ഞ്ഞു.
വെ​റ്റി​ന​റി ഡോ​ക്‌​ട​ർ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. ജ​ഗ​ദീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി ര​തീ​ഷ്, ജി​ൻ​സി ബി​ജു, ചി​ന്ന​മ്മ പൗ​ലോ​സ്, എം.​വി. ജോ​ർ​ജ്, രാ​ധാ​മ​ണി ധ​ര​ണീ​ന്ദ്ര​ൻ, സീ​ന റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.