അരൂർ: അരൂർ ഗ്രാമപഞ്ചായത്തിൽ 2017-18 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 34 കോടി രൂപ വരവും 32 കോടി ചിലവും രണ്ടു കോടി രൂപ മിച്ചവും വരുന്ന ബജറ്റിന് കമ്മറ്റി അംഗീകാരം നൽകി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി അഞ്ചു വർഷം കൊണ്ട് മുഴുവൻ ഭവനരഹിതർക്കും ഭവനവും സ്വന്തമായി ഭൂമി ഇല്ലാത്തവർക്കായി സ്ഥലം വാങ്ങി വീടുവയ്ക്കുന്നതിനായി സഹായവും ചെയ്യും. മൂന്ന് കോടി അറുപത്തിയാറ് ലക്ഷം രൂപ ഇതിലേക്കായി വകയിരുത്തി.
ആർദ്രം മിഷന്റെ ഭാഗമായി പിഎച്ച്സി ആരോഗ്യകേന്ദ്രക്കുന്നതിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി അൻപതു ലക്ഷം രൂപ വകയിരുത്തി. സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂം സംവിധാനം, ഖരമാലിന്യ സംസ്ക്കരണം, പ്ലാസ്റ്റിക് വിമുക്തമാക്കൽ പദ്ധതികൾ നടപ്പിലാക്കും. എസ്സി,എസ്ടി മേഖലയിലുള്ളവർക്ക് ഭവന സമുച്ചയം പണിയുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി രണ്ടര കോടി രൂപ വകയിരുത്തി.
സ്ത്രീകളുടെ സ്വയം തൊഴിൽ സംരംഭങ്ങൾക്കായി 40 ലക്ഷം, ബഡ്സ് സ്ക്കൂൾ ആരംഭിക്കുന്നതിനും സ്ഥലം കണ്ടെത്തുന്നതിനും 40 ലക്ഷം, പാലിയേറ്റീവ് കെയർ പദ്ധതിക്ക് 15 ലക്ഷം എന്നിവയും ബജറ്റിൽ ഇടംകണ്ടു.