കൊച്ചി: സഹൃദയ വെൽഫെയർ സർവീസസ് ചേരാനെല്ലൂർ പഞ്ചായത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സഹൃദയാധിഷ്ഠിത വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഒന്ന്, രണ്ട്, 17 വാർഡുകളിലെ അംഗപരിമിതരെ ഉൾപ്പെടുത്തി വികലാംഗ കൂട്ടായ്മ രൂപീകരിച്ചു.
കല്ലറയ്ക്കൽ ആനി മർസലിന്റെ വസതിയിൽ ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സോണി ചിക്കു അധ്യക്ഷത വഹിച്ചു. വാർഡ് മെന്പർ ഷിമ്മി ഫ്രാൻസിസ്, ചേരാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. ഡിവൈൻ, സഹൃദയ പ്രവർത്തകരായ സി.ഒ. അഗസ്റ്റിൻ, സെലിൻ പോൾ, സ്മിത ജോണ് എന്നിവർ പ്രസംഗിച്ചു.