+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സി​ന്‍റെ പെ​യിന്‍റിം​ഗ് ബി​നാ​ലെ; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ചെ​റാ​യി: മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗം, സ്ത്രീ​ക​ൾ​ക്ക് നേരേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രേ ജ​ന​കീ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി മു​ന​ന്പം പോ​ലീ​സ് ചി​ത്ര​കാ​ര​ന്മാ​രെ പ​ങ്കെ​ടു​പ്പി​ച്ച
പോ​ലീ​സി​ന്‍റെ പെ​യിന്‍റിം​ഗ് ബി​നാ​ലെ; ലോ​ഗോ  പ്ര​കാ​ശ​നം ചെ​യ്തു
ചെ​റാ​യി: മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗം, സ്ത്രീ​ക​ൾ​ക്ക് നേരേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രേ ജ​ന​കീ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി മു​ന​ന്പം പോ​ലീ​സ് ചി​ത്ര​കാ​ര​ന്മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ദ്യ-​മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ, സ്ത്രീ​സു​ര​ക്ഷാ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പെ​യിന്‍റിം​ഗ് ബി​നാ​ലെ 2017 ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. കാ​ർ​ട്ടൂ​ണി​സ്റ്റ് എം.​കെ. സീ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന ച​ട​ങ്ങി​ൽ മു​ന​ന്പം എ​സ്ഐ ജി. ​അ​രു​ണി​ൽ നി​ന്നും ലോ​ഗോ ഏറ്റുവാ​ങ്ങി ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സി​പ്പി പ​ള്ളി​പ്പു​റം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സു​ന്ദ​രം സു​ര​ക്ഷി​തം എ​ന്‍റെ​നാ​ട് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത​മാ​സം ചെ​റാ​യി ദേ​വ​സ്വം​ന​ട​യി​ൽ ഒ​രു​ക്കു​ന്ന വ​ലി​യ കാ​ൻ​വാ​സി​ൽ ക​ലാ​കാ​ര​ൻ​മാ​ർ ത​ങ്ങ​ളു​ടെ ഭാ​വ​ന​യി​ലെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചാ​ണ് ബി​നാ​ലെ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക.