മൂവാറ്റുപുഴ: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് കോണ്‍ഫറൻസിന്റെ നേതൃത്വത്തിൽ ഇടവകയിലെ സാധു കുടുംബത്തിനു നിർമിച്ചു നൽകുന്ന വീടിന്റെ വെഞ്ചരിപ്പ് ഇന്നു രാവിലെ ഒന്‍പതിന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും. വികാരി ഫാ. ജോർജ് നിരപ്പത്ത്, പ്രസിഡന്റ് ജോണി കണിമറ്റം എന്നിവർ പ്രസംഗിക്കും.