+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വീ​ക​രി​ച്ച ബാ​ങ്ക് കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

വാ​ഴ​ക്കു​ളം: ബാ​ങ്കിം​ഗ് ഇ​ത​ര മേ​ഖ​ല​ക​ളി​ൽ പൊ​തു​ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ സേ​വ​നം ചെ​യ്യാ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ കൂ​ടു​ത​ൽ താ​ൽ​പ​ര്യം കാ​ണി​ക്ക​ണ​മെ​ന്ന് എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ. വാ​ഴ​ക്കു​ളം
ന​വീ​ക​രി​ച്ച  ബാ​ങ്ക് കൗ​ണ്ട​ർ  ഉ​ദ്ഘാ​ട​നം ചെ​യ്തു
വാ​ഴ​ക്കു​ളം: ബാ​ങ്കിം​ഗ് ഇ​ത​ര മേ​ഖ​ല​ക​ളി​ൽ പൊ​തു​ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ സേ​വ​നം ചെ​യ്യാ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ കൂ​ടു​ത​ൽ താ​ൽ​പ​ര്യം കാ​ണി​ക്ക​ണ​മെ​ന്ന് എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ. വാ​ഴ​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 2824ന്‍റെ ന​വീ​ക​രി​ച്ച ബാ​ങ്ക് കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് ക​ഴി​യും. പൊ​തു​വി​പ​ണി​യി​ൽ നേ​രി​ടു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​നും ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്ര​ണ​മേ​ൽ​പ്പെ​ടു​ത്താ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എം. മാ​ത്യു ഗ്രീ​ൻ​വി​ല്ല യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എം.​വി. മ​ത്താ​യി, മ​ഞ്ഞ​ള്ളൂ​ർ റൂ​റ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗം വി.​എം. സൈ​നു​ദ്ദീ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​ണി, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ടി.​ജെ.​മ​ത്താ​യി, ഇ.​കെ.​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.