+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​പാ​ര ഭ​വ​നി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച്

കൂ​ത്താ​ട്ടു​കു​ളം: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ കു​ഴ​ലൂ​ത്ത് സം​ഘ​ട​ന എ​ന്നാ​ക്ഷേ​പി​ച്ച് കൂ​ത്താ​ട്ടു​കു​ളം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നോ​ട്ടീ​സ് ഇ​റ​ക്കി​യ​തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​
വ്യാ​പാ​ര ഭ​വ​നി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച്
കൂ​ത്താ​ട്ടു​കു​ളം: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ കു​ഴ​ലൂ​ത്ത് സം​ഘ​ട​ന എ​ന്നാ​ക്ഷേ​പി​ച്ച് കൂ​ത്താ​ട്ടു​കു​ളം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നോ​ട്ടീ​സ് ഇ​റ​ക്കി​യ​തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ചും തു​ട​ർ​ന്നു പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ​ൻ കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ല​മെ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​രു​ണ്‍ ക​ല്ല​റ​യ്ക്ക​ൽ, മെ​ൽ​ബി​ൻ ബേ​ബി, എ​ൽ​ദോ ടോം ​പോ​ൾ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​സി​ൽ ജോ​ർ​ജ്, വി.​പി. വേ​ണു​ഗോ​പാ​ൽ, ഭാ​ഗ്യ​നാ​ഥ് എ​സ്.​നാ​യ​ർ, ജി​ജോ ടി.​ബേ​ബി, കെ.​സി. ഷാ​ജി, സി​ജു ഏ​ലി​യാ​സ്, ജി​ൻ​സ് പൈ​റ്റ​ക്കു​ളം, എം.​ജെ. കാ​ർ​ത്തി​ക്ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബി​നു പ​ള്ളി​മാ​ലി​ൽ, അ​നി​ൽ ജോ​ർ​ജ്,ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, എ​ൽ​ദോ വ​ട്ട​ക്കാ​വി​ൽ, ജേ​ക്ക​ബ് ഫി​ലി​പ്പ്, പ്ര​കാ​ശ് ഭാ​സ്ക​ര​ൻ, ഡി​ക്സ​ണ്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​നി​ടെ വ്യാ​പാ​ര ഭ​വ​നി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന് നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​താ​യി ആ​രോ​പി​ച്ച് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.