അങ്കമാലി: നവകേരള മിഷൻ കറുകുറ്റി പഞ്ചായത്തുതല കണ്വൻഷൻ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ ജോജി കല്ലൂക്കാരൻ, കെ.കെ. അരുണ്‍കുമാർ, കുഞ്ഞമ്മ ജേക്കബ്, പഞ്ചായത്തംഗങ്ങളായ ബാബു സാനി, പി.കെ. ബാലകൃഷ്ണൻ, കെ.പി. അനീഷ്, മേരി ആന്റണി, ജാസ്മിൻ സാബു, റാണി പോളി, ഉഷ മനോഹരൻ, സെക്രട്ടറി രാജൻ ബി.മേനോൻ, സി.പി. സെബാസ്റ്റ്യൻ, ആന്റണി പാറേക്കാട്ടിൽ, കെ.കെ. ഗോപിമാസ്റ്റർ എന്നിവർ പ്രസംഗിച്ചു.