അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോന്പൗണ്ടിൽ സംസ്ഥാന കൃഷിവകുപ്പിന്റെ ബയോഫാർമസി പ്രവർത്തനം ആരംഭിച്ചു. മണ്ണും ജലവും മലിനമാക്കാതെ വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ ഉത്പാദനോപാധികൾ കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ബയോഫാർമസിയുടെ ലക്ഷ്യം.
ജൈവ കീടനിയന്ത്രണോപാധികൾ, ജൈവവളങ്ങൾ, ജൈവ ജീവാണു വളങ്ങൾ, ഫിറമോണ്‍ കെണികൾ എന്നിവ കർഷകർക്ക് മിതമായ നിരക്കിൽ ബയോഫാർമസിയിൽ ലഭ്യമാണ്. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കൃഷിവകുപ്പിന്റെ സഹകരണത്തോടെ കിടങ്ങൂരിൽ ആരംഭിച്ചിട്ടുള്ള അഗ്രോ സർവീസ് സെന്ററിൽ ജൈവകൃഷി ഉത്പാദനോപാദികൾ നിർമിക്കുന്നുണ്ട്. ബയോഫാർമസിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷേർളി ജോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻമാരായ ടി.എം. വർഗീസ്, സിജു ഈരാളി, എൽ.സി. വർഗീസ്, കൃഷി അസി. ഡയറക്ടർ ഷീലപോൾ, ബിഡിഒ ഏണസ്റ്റ് തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗ്രേസി റാഫേൽ. എ.എ. സന്തോഷ്, വനജ സദാനന്തൻ, വത്സ സേവ്യർ, റെന്നി ജോസ്, കെ.പി. അയ്യപ്പൻ, അൽഫോൻസ പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.