അയ്യംന്പുഴ: അയ്യംന്പുഴ കൊല്ലക്കോട് ഇൻഫന്റ് ജീസസ് പള്ളിയിൽ മഞ്ഞപ്ര ഫൊറോന മതബോധന കൗണ്‍സിലിന്റെ നേതൃത്വത്തിൽ കാൽവരി മീറ്റ് ഏപ്രിൽ രണ്ടിന് രാവിലെ ഒന്‍പതിന് നടക്കും. കുരിശിന്റെ വഴി പ്രാർഥനകൾക്കു ശേഷം നടക്കുന്ന ദിവ്യബലിയ്ക്കു അതിരൂപത ഡയറക്ടർ റവ. ഡോ. ജോയ്സ് കൈതക്കോട്ടിൽ കാർമികത്വം വഹിക്കും. ഫാ. ജിബിൻ കുരിശിങ്കൽ വചനസന്ദേശം നൽകും.
മതാധ്യാപകരുടെ നോന്പുകാല പ്രാർഥനയുടെ ഭാഗമായി നടക്കുന്ന മീറ്റിന്റെ ഉദ്ഘാടനം മഞ്ഞപ്ര ഫൊറോന പള്ളി വികാരി ഫാ. ജോബ് കൂട്ടുങ്കൽ നിർവഹിക്കും.
ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കല്ലറയ്ക്കൽ അധ്യക്ഷത വഹിക്കും. ഫൊറോന ഡയറക്ടർ ഫാ. പോൾ അന്പൂക്കൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടാകും. ഫൊറോനയിലെ 350 ഓളം മതാധ്യാപകർ കാൽവരി മീറ്റിൽ പങ്കെടുക്കും.